സാമ്പത്തികമാന്ദ്യം: തോമസ് കുക്ക് പൂട്ടി, വിമാനങ്ങളും നിലച്ചു

കാല്‍ ലക്ഷത്തോളം ജീവനക്കാരും ഒന്നര ലക്ഷം വിനോദസഞ്ചാരികളും വഴിയാധാരമായി

0

ന്യുയോര്‍ക്: 178 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി.
ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതത് സ്ഥലങ്ങളില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയിലെ 20,000 ജീവനക്കാരാണു തൊഴില്‍ രഹിതരായത്. തോമസ് കുക്കിനെ പാപ്പരായും പ്രഖ്യാപിച്ചു. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി. അതേസമയം ‘തോമസ് കുക്ക് ഇന്ത്യ’ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് പാപ്പരായതായി പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് കാരണം.
കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചിറക്കി. 20,000 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി. 20,000 കോടി രൂപയ്ക്കു തുല്യമായ ബാധ്യതയാണ് തോമസ് കുക്കിന് ഉള്ളത്. ലോകത്ത് 2008നു ശേഷം ആഗതമാകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണ് ഇതിലൂടെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here