ബേബി പൗഡറില്‍ ആസ്‌ബെസ്‌റ്റോസ്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിറ്റ 33000 ടിന്‍ ബേബി പൗഡര്‍ തിരിച്ചെടുക്കുന്നു

0

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിറ്റ 33,000ത്തോളം ടിന്‍ ബേബി പൗഡര്‍ തിരിച്ചെടുക്കുന്നു. യു എസില്‍ വിറ്റവയാണ് തിരിച്ചെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയായിരുന്നു നടപടി.
വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചു വാങ്ങുന്നത് ആദ്യമായിട്ടാണ്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്ബെസ്റ്റോസ്. വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവ് സംഭവിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ 15,000ല്‍ അധികം കേസുകള്‍ വന്നിട്ടുണ്ട്. ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന ആരോപണം ഉയര്‍ത്തിയാണ് ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here