ഇന്ത്യന്‍ ഐ ഫോണ്‍; നിര്‍മാണം ചെന്നൈയില്‍ തുടങ്ങി, ചൈനീസ് വിപണി തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ഇന്ത്യയുടെ വിപണി പിടിക്കുക ലക്ഷ്യം

0

ചെന്നൈ: ബഹുരാഷ്ട്ര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് ഐഫോണ്‍ എക്സ് ആറിന്റ ഉല്‍പ്പാദനമാണ് ചെന്നൈയില്‍ ആരംഭിച്ചത്.
ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിള്‍ ഫാക്ടറിയുള്ളത്.
ചൈനയിലെ വിപണിത്തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണി പിടിക്കുകയാണ് ലക്ഷ്യം. തായ്വാനീസ് മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോന് ആണ് നിര്‍മാണ ചുമതല. ഇന്ത്യയില്‍ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് നേരത്തെ കമ്പനി ചെയര്‍മാന്‍ ടെറി ഗോ വ്യക്തമാക്കിയിരുന്നു.
നിലവില്‍ 44900 രൂപയ്ക്കാണ് ഐഫോണ്‍ എക്സ് ആര്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. ബൈ ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അതിനിടെ, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ഇന്ത്യയില്‍ അവരുടെ തന്നെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങാനും വഴിയൊരുങ്ങുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നയങ്ങളാണ് ആപ്പിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ്് ലൈന്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുറക്കാനുള്ള വഴിയൊരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here