ആപ്പിള്‍ ടി.വി പ്ലസ് മാസവരി 99 രൂപ

0

മുംബൈ: ആപ്പിളിന്റെ വീഡിയോ-സ്ട്രീമിംഗ് സേവനമായ ആപ്പിള്‍ ടിവി പ്ലസിനു മാസവരിസംഖ്യ 99 രൂപ.
ആറ് പേര്‍ക്ക് ഷെയര്‍ ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. മാര്‍ക്കറ്റ് പിടിക്കാനാണ് ആപ്പിള്‍ ടി.വിയുടെ ശ്രമം.
ഇന്ത്യയില്‍ വീഡിയോ സ്ട്രീമിംഗ് സേവനം ലഭ്യമാക്കുന്ന നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് വമ്പന്മാരുമായി ഇനി ആപ്പിളും ഏറ്റുമുട്ടും. ആപ്പിള്‍ ടിവി സേവനം 100 രാജ്യങ്ങളില്‍ ലഭ്യമാണ്.
താല്‍പ്പര്യമുള്ളവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ ട്രയല്‍ ലഭ്യമാണ്. സബ്സ്‌ക്രിപ്ഷന്‍ ഓട്ടോമാറ്റിക്കായി പുതുക്കിക്കൊണ്ടിരിക്കും. നെറ്റ്ഫ്ളിക്സിന് 199 രൂപയും ആമസോണ്‍ പ്രൈമിന് 129 രൂപയുമാണ് മാസവരിസംഖ്യ.
ഐഫോണ്‍ 11, അല്ലെങ്കില്‍ പ്രോ മോഡലുകള്‍ വാങ്ങിയവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. ഈ ഓഫര്‍ പുതിയ ഐപാഡ്, ഐപോഡ് ടച്ച്, മാക് അല്ലെങ്കില്‍ ആപ്പിള്‍ ടിവി വാങ്ങിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here