പൂജപ്പുര ജയില്‍ ഭക്ഷണങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കും; സ്വിഗ്ഗിയുമായി കരാറായി

0

തിരുവനന്തപുരം: പൂജപ്പുര ജയില്‍ ഭക്ഷണങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്ന സ്വിഗ്ഗി വഴിയും വിതരണം ചെയ്യും. ജയില്‍ ക്യാന്റീന്‍ ‘ഫ്രീഡം ഫോര്‍ ഫുഡ് വിംഗില്‍’ നിന്നുള്ള ജനപ്രിയ ഭക്ഷണ കോമ്പോകള്‍ ഇതോടെ കൂടുതല്‍ ആളുകളിലേക്ക് എത്തും.
കൊല്ലം, വിയൂര്‍ ജയില്‍ കാന്റീനുകളുമായുള്ള വിജയകരമായ സഹകരണത്തിനുശേഷമാണ് സ്വിഗ്ഗി പൂജപ്പുര ജയിലുമായും കൈകോര്‍ക്കുന്നത്. തിരുവനന്തപുരം പൂജപ്പുര ഫ്രീഡം ഫുഡ് ഫാക്ടറി കഫ്റ്റീരിയയിലെ 10 തരം ഫ്രീഡം കോംബോ ഭക്ഷണങ്ങളാണ് സ്വിഗ്ഗി വഴി ലഭ്യമാവുക. തനതായ ഭക്ഷണങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നതും തിരുവനന്തപുരം നിവാസികള്‍ക്ക് ലാഭകരവും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗവുമാണ് ഇത്.
ചിക്കന്‍ ബിരിയാണി, ചപ്പാത്തി, ചില്ലി ചിക്കന്‍, ചിക്കന്‍ ഫ്രൈ, കപ്പ മുളക് തുടങ്ങിയ ഭക്ഷണങ്ങള്‍ കോമ്പോ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 66 മുതല്‍ 179 രൂപ വരെയാണ് വില. വിയ്യൂര്‍ ജയില്‍ കാന്റീനുമായി സഹകരിച്ച് അവതരിപ്പിച്ച ബിരിയാണി കോംബോയുടെ വിജയത്തിന് ശേഷം, സ്വിഗ്ഗി സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലെയും ഫ്രീഡം ഫുഡ് ഫാക്ടറികളുമായി സഹകരിക്കാന്‍ ഒരുങ്ങുകയാണ്.
ജയില്‍ വളപ്പിന് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്ഷണം വിതരണം ചെയ്യാനാണ് ഇപ്പോള്‍ സ്വിഗ്ഗിയുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here