റ്റിക് റ്റോക്ക് സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി; ജ്യാങ്കുവോ പ്രോ 3

0

ബീജിങ്: ഇതുവരെ ഫോണില്‍ ആയിരുന്നു റ്റിക്‌റ്റോക്; ഇനിയിപ്പോള്‍ ഫോണും റ്റിക്‌റ്റോക് ആകും. റ്റിക് റ്റോക് ആപ്പിനുടമകളായ ബൈറ്റ്ഡാന്‍സ് കമ്പനി പുതിയ ഫോണ്‍ ഇറക്കി. ജ്യാങ്കുവോ പ്രോ 3 എന്നാണ് പുതിയ ഫോണിന്റെ പേര്.
സ്മാര്‍ട്ടിസന്‍ എന്ന കമ്പനി വഴിയാണ് ഫോണ്‍ പുറത്തിറക്കുന്നത്. സ്മാര്‍ട്ടിസന്‍ കമ്പനി ഏറ്റെടുത്ത് അവര്‍ മുന്‍പിറക്കിയിരുന്ന ഫോണ്‍ സീരീസിന്റെ തുടര്‍ച്ചയായിട്ടാണ് ഈ ഫോണ്‍. ഫോണ്‍ ചൈനീസ് ഉപയോക്താക്കള്‍ക്ക് മാത്രം വേണ്ടിയാണ് ഇപ്പോള്‍.
ഈ വര്‍ഷമാദ്യം സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ട്ടിസാനില്‍ നിന്ന് ഒരുകൂട്ടം പേറ്റന്റുകളും ചില ജീവനക്കാരെയും ബൈറ്റ്ഡാന്‍സ് സ്വന്തമാക്കിയിരുന്നു. പ്രമുഖ വീഡിയോ അപ്ലിക്കേഷന് പിന്നിലുള്ള കമ്പനി ഹാര്‍ഡ്വെയര്‍ വികസിപ്പിക്കുന്നത്തിലേക്കും ചുവടുവെക്കുകയാണ്.
‘ഫോണിന് റ്റിക്‌റ്റോകുമായി ഒരു ബന്ധവുമില്ല, സ്മാര്‍ട്ടിസന്റെ ചൈനയിലെ നിലവിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ ബൈറ്റ്ഡാന്‍സ് വക്താവ് പറഞ്ഞു. ചൈനയുടെ റ്റിക്‌റ്റോകിന്റെ ഡൊയിന്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഈ ഫോണില്‍ ഉണ്ട്.
ജ്യാങ്കുവോ പ്രോ പ്രോ 3 എന്ന ഹാന്‍ഡ്‌സെറ്റില്‍ 6.39 എഫ്എച്ച്ഡി പ്ലസ് അമോലെഡ് സ്‌ക്രീന്‍ പായ്ക്ക് ചെയ്യുന്നു. 12 ജിബിയാണ് റാം. സ്നാപ്ഡ്രാഗണ്‍ 855 പ്ലസ്, ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ടിസന്‍ ഒഎസ് 3.0 എന്നിവ പ്രധാന ഫീച്ചറുകളാണ്.
പ്രധാന ക്യാമറ 48 എംപി (ഐഎംഎക്‌സ് 586), 13 എംപി 123 ഡിഗ്രി അള്‍ട്രാ വൈഡ്, 2ഃ സൂമിനായി 8എംപി ടെലി, 5 എംപി മാക്രോ ലെന്‍സ്, മുന്‍വശത്ത് 20 എംപി ക്യാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാമറ സിസ്റ്റം.
ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് ഇല്ല. 18ണ ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 4,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു.
സ്മാര്‍ട്ടിസാന്‍ ജ്യാങ്കുവോ പ്രോ പ്രോ 3 കറുപ്പ്, വെള്ള, പച്ച നിറങ്ങളിലാണ് വരുന്നത്.
128 ജിബി സ്റ്റോറേജ് പതിപ്പുള്ള 8 ജിബി റാമിന് 2899 യുവാന്‍ ( ഏകദേശം 29,125 രൂപ), 256 ജിബി സ്റ്റോറേജ് പതിപ്പിനൊപ്പം 8 ജിബി റാം 3199 യുവാന്‍ (ഏകദേശം 32,140 രൂപ.) ടോപ്പ് എന്‍ഡ് 12 ജിബി റാമിന് 256 ജിബി സ്റ്റോറേജ് പതിപ്പ് 3599 യുവാന്‍ (ഏകദേശം 36,160 രൂപ). നവംബര്‍ 4 മുതല്‍ ചൈനയില്‍ വില്‍പനയ്ക്കെത്തും

LEAVE A REPLY

Please enter your comment!
Please enter your name here