ഊബറും സ്വിഗ്ഗിയും സൊമാറ്റോയും സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു

0

മുംബൈ: മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ എന്നീ കമ്പനികള്‍ സൗജന്യങ്ങള്‍ വെട്ടിക്കുറച്ചു. 18 മാസത്തെ ക്രമാതീതമായ വളര്‍ച്ചയ്ക്ക് ശേഷമാണ് മാന്ദ്യത്തിന്റെ ലക്ഷണങ്ങളുമായി ഓര്‍ഡറുകളില്‍ വന്‍ ഇടിവുണ്ടായത്. ഓഗസ്റ്റ് ഒക്ടോബര്‍ മാസത്തില്‍ 1- 2 ശതമാനം വരെ വളര്‍ച്ചയില്‍ ഇടിവുണ്ടായി. ഉപഭോക്താക്കള്‍ ചെലവ് ചുരുക്കിയതും ഇവയെ ബാധിച്ചു. മാര്‍ക്കറ്റില്‍ ഇടിവ്  വന്നതോടെയാണ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും മൂന്നു കമ്പനികളും വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ജനുവരിയില്‍ പ്രതിദിനം ശരാശരി 1.82 മില്യണ്‍ ഓര്‍ഡറുകളായിരുന്നത് ജൂണില്‍ ഏകദേശം മൂന്ന് മില്യണായി ഉയര്‍ന്നു. എന്നാല്‍, ഒക്ടോബറില്‍ ഇത് 3.2 മുതല്‍ 3.4 മില്യണ്‍ ആയി കുറഞ്ഞു. ഓര്‍ഡറുകള്‍ ഉണ്ടാവുന്ന വ്യത്യാസം വീക്കെന്‍ഡുകളും കിഴിവുകളും മറ്റും കാരണമാണുണ്ടാകുന്നത്. പ്രതിദിനം 12.5 ലക്ഷം ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ പറഞ്ഞു. ഊബറിന് 40000 മുതല്‍ 60000 വരെ ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ സ്വിഗിക്ക് 14 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാണ് ഓര്‍ഡറുകള്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here