അഞ്ച് കറികളോടെ ഊണ് 25 രൂപയ്ക്ക്

0

ആലപ്പുഴ: വെറും 25 രൂപയ്ക്ക് നാടന്‍ വാഴയിലയില്‍ ഊണുകഴിക്കണോ?. മണ്ണഞ്ചേരി കണ്ണര്‍കാടെ ജനകീയ അടുക്കളയോടു ചേര്‍ന്നുള്ള ഭക്ഷണശാലയില്‍ ചെന്നാല്‍ മതി. ചോറും മീന്‍ കറിയും സാമ്പാറും പുളിശേരിയും എരിശേരിയും അച്ചാറും തോരനും അടക്കം അഞ്ചോ ആറോ കറികള്‍ കൂട്ടി തൃപ്തിയുള്ള ഊണു കഴിക്കാം. മീന്‍ വറുത്തതും കൂടി വേണമെന്നുള്ളവര്‍ക്ക് അധികമായി ഇരുപത്തിയഞ്ചു രൂപ നല്‍കിയാല്‍ മതി. മൂന്നു മാസമായി പ്രവര്‍ത്തിക്കുന്ന ഈ ഭക്ഷണശാലയില്‍നിന്ന് 75 ഓളം പേര്‍ ദിവസേന ഭക്ഷണം കഴിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുന്നവരില്‍ ഏറെയും തൊഴിലാളികളാണ്. പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ കീഴിലാണ് ജനകീയ ഭക്ഷണശാല.
വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയനുസരിച്ച് അര്‍ഹരായ 400 പേരുടെ വീടുകളിലേയ്ക്ക് ഇവിടെ നിന്നും രണ്ടു നേരത്തെ ഭക്ഷണം സൗജന്യമായി വീടുകളില്‍ എത്തിക്കുന്നുണ്ട്. ഇവിടെ ഭക്ഷണം തയ്യാറാക്കുന്നവര്‍ തന്നെയാണ് ജനകീയ ഭക്ഷണ ശാലയും നടത്തുന്നത്.
പഴങ്കഞ്ഞി കുടിക്കണമെന്നുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ട്. രാവിലെ എട്ടുമുതല്‍ 25 രൂപയ്ക്ക് പഴങ്കഞ്ഞി കുടിച്ച് പോകാം. തലേ ദിവസം തയ്യാറാക്കുന്ന കഞ്ഞിയില്‍ മോരും കാന്താരിമുളകും ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ടാണ് പഴങ്കഞ്ഞി തയ്യാറാക്കുന്നത്. അച്ചാറും മുളക് ചതച്ചതും കഞ്ഞിയുടെ കൂടെ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here