പൊതുസ്ഥലങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യരുത്; മുന്നറിയിപ്പുമായി എസ്.ബി.ഐ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാം, ബാങ്കിങ് രേഖകള്‍ ചോര്‍ത്തും

0

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയന്റുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. മാല്‍വെയറുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാർ ബാങ്കിങ് രേഖകളും പാസ് വേഡുകളും ചോര്‍ത്തുമെന്നാണ് എസ്ബിഐ മുന്നറിയിപ്പ്. ജ്യൂസ് ജാക്കിങ് എന്ന സാങ്കേതികത വഴി ചാര്‍ജിങ് പോര്‍ട്ടുകളിലൂടെ മാല്‍വെയറുകള്‍ ഫോണില്‍ നിക്ഷേപിക്കുകയോ ഡാറ്റ ചോര്‍ത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാര്‍ജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here