ട്രെയിന്‍ ടൈം കഴിഞ്ഞു; എന്നാല്‍ പിന്നെ വാടകയ്‌ക്കെടുത്തൊരു ഊരുചുറ്റല്‍

0

ഊട്ടി: തീവണ്ടി വാടകക്കെടുത്ത് വിദേശികളുടെ ഊര്ചുറ്റല്‍. അമേരിക്ക, ബ്രസീല്‍, ഉത്തരകൊറിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ 71 പേരാണ് ഊട്ടിയിലെ കുന്നൂരില്‍ നിന്ന് സ്‌പെഷ്യല്‍ തീവണ്ടി വാടകക്ക് എടുത്ത് ഊട്ടിയിലെത്തിയത് . കുന്നൂരില്‍ നിന്ന് 2.71 ലക്ഷം രൂപക്കാണ് ഇവര്‍ തീവണ്ടി വാടകക്ക് എടുത്ത് ഊട്ടിയിലെത്തിയത്. 125 വര്‍ഷം പഴക്കമുള്ള നീരാവി എന്‍ജിന്‍ തീവണ്ടിയില്‍ ഘടിപ്പിച്ചായിരുന്നു യാത്ര. കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം വീണതിനാല്‍ മേട്ടുപാളയം കുന്നൂര്‍ റെയില്‍പാതയില്‍ തീവണ്ടി സര്‍വീസ് റദ്ദാക്കിയതിനാല്‍ സംഘം ഈ റൂട്ടില്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. മേട്ടുപാളയത്ത് നിന്ന് ടാക്‌സി വാഹനത്തിലാണ് സംഘം കുന്നൂരിലെത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് തീവണ്ടിയില്‍ യാത്ര തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here