റിലയന്‍സില്‍ കാല്‍ ലക്ഷം കോടിയുടെ നിക്ഷേപവുമായി ബ്രൂക്ക് ഫീല്‍ഡ്

0

മുംബൈ: കാനഡ ആസ്ഥാനമായ ആഗോള അടിസ്ഥാന വികസന നിക്ഷേപ വമ്പന്മാരായ ബ്രൂക്ക്ഫീല്‍ഡും റിലയന്‍സ് ഇന്‍ഡസ്ട്രീസിൽ വൻ നിക്ഷേപത്തിനു കാരാറൊപ്പിട്ടു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ കരാറാണിത്. റിലയൻസിന്റെ ടവര്‍ വ്യവസായയുമായി ബന്ധപ്പെട്ട് 25,215 കോടിയാണ് ബ്രൂക്ക്ഫീല്‍ഡ് നിക്ഷേപിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായാണ് (ആര്‍ഐഐഎച്ച്എല്‍) ബ്രൂക്ക്ഫീല്‍ഡ് കരാറിലെത്തിയിരിക്കുന്നത്. ജൂലൈ 19ന് പ്രഖ്യാപിച്ച കരാറാണ് ഇന്നലെ ഒപ്പിട്ടത്. റിലയന്‍സിന്റെ ടവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ട്രസ്റ്റിലാവും ബ്രൂക്ക്ഫീല്‍ഡും പങ്കാളികളും നിക്ഷേപം നടത്തുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ജെഐപിഎല്‍) എന്ന മൊബീല്‍ ടവര്‍ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനുള്ള മുഴുവന്‍ ഓഹരികളും ഇതോടെ ട്രസ്റ്റിന്റെ നിയന്ത്രണത്തിലായി. 30 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ജെഐപിഎല്‍) കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ള 49% ഓഹരികളാണ് ബ്രൂക്ക്ഫീല്‍ഡിന് സ്വന്തമാവുക. ടവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (ഇന്‍വിറ്റ്) എന്ന പ്രത്യേക കമ്പനിയും ബ്രൂക്ക്ഫീല്‍ഡിന് സ്വന്തമാകും. ഈ കമ്പനിക്ക് ആര്‍ജെഐപിഎലിലുള്ള 51% ഓഹരികളും ലഭിക്കുന്നതോടെ ടവര്‍ ബിസിനസ് പൂര്‍ണമായും ബ്രൂക്ക്ഫീല്‍ഡിന്റെ കീഴിലാവും. ആര്‍ജെഐപിഎലിന് കീഴിലുള്ള 1,30,000 ടവറുകളാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമെന്ന ടെലികോം കമ്പനിയുടെ നട്ടെല്ല്. ബ്രൂക്ക്ഫീല്‍ഡിന് കീഴില്‍ ടവറുകള്‍ 1,75,000 ലേക്ക് വര്‍ധിപ്പിക്കാനാണ് ജിയോയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here