ആനന്ദ് മഹീന്ദ്ര രാജിവെച്ചു

0

മുംബൈ: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനം ആനന്ദ് മഹീന്ദ്ര രാജിവെച്ചു.
ആനന്ദ് മഹീന്ദ്രയുടെ സ്ഥാനത്തിലെ മാറ്റം കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ അംഗീകരിച്ചു. എന്നാൽ 2020 ഏപ്രിൽ ഒന്നു വരെ അദ്ദേഹം സ്ഥാനത്ത് തുടരും. കമ്പനിയുടെ നിലവിലെ മാനേജിംഗ് ഡയറക്ടർ പവൻ കുമാർ ഗോയങ്കക്ക് ഏപ്രിൽ ഒന്ന് മുതൽ സിഇഒയുടെ അധിക ചുമതല കൂടിയുണ്ടാകും. 2020 നവംബർ 11 നാണ് അദ്ദേഹത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തെ കാലാവധി അവസാനിക്കുക. അന്ന് വരെ ഗോയങ്ക കമ്പനിയുടെ സിഇഒയും ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയിലെ ചുമതല മാറ്റത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. അനീഷ് ഷായാണ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ.
2021 മാർച്ച് 31 വരെ ഈ സ്ഥാനത്ത് അദ്ദേഹം തുടരും. പിന്നീട് ഗോയങ്ക സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ കമ്പനിയുടെ അടുത്ത മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അനീഷ് ഷാ ചുമതലയേൽക്കും. നാല് വർഷം ഇദ്ദേഹം ഈ സ്ഥാനത്ത് തുടരും. 2025 മാർച്ച് 31 നാവും കാലാവധി അവസാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here