നഷ്ടത്തിലായ ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 69000 കോടി മുടക്കുന്നു; ബിഎസ്എന്‍എല്ലിനേയും എംടിഎന്‍എല്ലിനേയും ലയിപ്പിക്കും

0

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിനേയും എംടിഎന്‍എല്ലിനേയും ലയിപ്പിച്ചു നേട്ടമുണ്ടാക്കാന്‍ കേന്ദ്രശ്രമം.
പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 69000 കോടിരൂപയാണ് മുടക്കുന്നത്. ഇതിന്റെ മേല്‍നോട്ടം വഹിക്കാനായി ഏഴംഗ മന്ത്രിതല സമിതിയെ നിയമിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
4ജി സ്‌പെക്ട്രം അടക്കം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതി തീരുമാനമെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഐടി-ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരാണ് സമിതിയിലുള്ളത്.
ബിസിനസ് സാധ്യത, തൊഴില്‍ ശേഷി, ബോണ്ടുകളുടെ ഇഷ്യു, 4ജി സ്‌പെക്ട്രം എന്നീ കാര്യങ്ങളില്‍ ഈ സമിതി മേല്‍നോട്ടം വഹിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും.
ബി.എസ്.എന്‍.എല്ലിലും എം.ടി.എന്‍.എല്ലിലും നടപ്പാക്കിയ വി.ആര്‍.എസിലൂടെ വലിയൊരു വിഭാഗം ജീവനക്കാര്‍ കൊഴിഞ്ഞുപോകുമെന്നും പ്രതിവര്‍ഷം വേതന ഇനത്തില്‍ ചെലവാക്കുന്ന 8800 കോടിരൂപ എന്നത് നാലിലൊന്നായി കുറയ്ക്കാമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here