വായനക്കാരെ കിട്ടുന്നില്ല; ഗൂഗിള്‍ ന്യൂസ് ഡിജിറ്റല്‍ മാഗസിനുകള്‍ പൂട്ടി

0

ഗൂഗിള്‍ ന്യൂസ് അതിന്റെ ഡിജിറ്റല്‍ മാഗസിനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. റോളിംഗ് സ്‌റ്റോണ്‍ അഥവാ കോണ്‍ഡെ നാസ്റ്റ് ട്രാവലര്‍, ന്യൂസ്‌പേപ്പേഴ്‌സ് ഓണ്‍ലൈന്‍ എന്നീ മാഗസിനുകളുടെ ഡിജിറ്റല്‍ പിഡിഎഫ്‌ സേവനമാണ് ഗൂഗിള്‍ ന്യൂസ് ആപ്പില്‍ നിര്‍ത്തലാക്കിയത്. വായനക്കാരെ കിട്ടുന്നില്ല എന്ന കാരണത്താലാണ് നിർത്തലാക്കിയത്. വരിക്കാര്‍ക്ക് പണം മുഴുവന്‍ തിരികെ നല്‍കാനും തീരുമാനമായി. ഡിജിറ്റല്‍ പതിപ്പില്‍ താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് ഇപ്പോഴും മാഗസിന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഗൂഗിള്‍ സൂചിപ്പിച്ചു.
ഡിജിറ്റല്‍ മാഗസിനുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഗൂഗിള്‍ ന്യൂസ് ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ അയച്ചു തുടങ്ങി. ഒപ്പം മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും പുതിയ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനിമുതല്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. മാഗസിനുകളുടെ പ്രിന്റ് കോപ്പികളുടെ അതേ ഡിജിറ്റല്‍ പതിപ്പുകള്‍ 2012 മുതല്‍ പ്ലേ മാഗസിന്‍ ആപ്പിലാണ് ഗൂഗിള്‍ തുടക്കമിട്ടത്. പിന്നീടിത് പ്ലേ ന്യൂസ്റ്റാന്റ് എന്ന പുതിയ പേരില്‍ ഗൂഗിള്‍ ന്യൂസില്‍ ലയിപ്പിക്കുകയും ചെയ്തു. വരിക്കാര്‍ക്ക് മുമ്പ് ലഭ്യമായ ഡിജിറ്റല്‍ മാഗസിന്‍ കോപ്പികള്‍ അവര്‍ക്കു തുടര്‍ന്നും ഗൂഗിള്‍ ന്യൂസ് ആപ്പില്‍ വായിക്കാനാകും. ആപ്പ് വേര്‍ഷന്‍ അനുസരിച്ച് ഫേവറൈറ്റ് ടാബിലാകും ഇത് ലഭ്യമാകുക.
ഏറ്റവും പുതിയ ലേഖനങ്ങള്‍ വായിക്കുന്നതിനായി ഗൂഗിള്‍ ന്യൂസില്‍ മാഗസിന്‍ സെര്‍ച്ച് ചെയ്യുകയോ മാഗസിന്‍ വെബ്‌സൈറ്റ് നേരിട്ട് സന്ദര്‍ശിക്കുകയോ വേണമെന്ന് കമ്പനി ഉപയോക്താക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here