ടാറ്റ-മിസ്ത്രി കേസില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

0

മുംബൈ: ടാറ്റ-മിസ്ത്രി കേസില്‍ ദേശീയ കമ്പനി നിയമ അപ്പീല്‍ ട്രിബ്യൂണല്‍ (എന്‍സിഎല്‍എറ്റി) പ്രസ്താവിച്ച വിധിയില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മുംബൈ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ അധ്യക്ഷനായ ബെഞ്ച് തള്ളി. എന്‍സിഎല്‍എറ്റിക്ക് വിധി തിരുത്താനാവില്ലെന്നും അതില്‍ വ്യക്തത വരുത്താന്‍ മാത്രമേ സാധിക്കുകയുള്ളെന്നും ബെഞ്ച് വ്യക്തമാക്കി. ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും എന്‍സിഎല്‍എറ്റി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ കക്ഷിചേരാൻ ഇതോടെ ആര്‍ഒസി നിർബന്ധിതരായി. വിധി തെറ്റാണെങ്കില്‍ ഉന്നത നീതിപീഠമായ സുപ്രീം കോടതിക്ക് അത് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. വിധിയിലെ പരാമര്‍ശങ്ങള്‍ ആര്‍ഒസിക്ക് അപമാനകരമല്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
മിസ്ത്രിയെ ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനസ്ഥാപിച്ച വിധിയില്‍, ടാറ്റയ്ക്കു വേണ്ടിയുള്ള ആര്‍ഒസിയുടെ ഇടപെടലുകളെ ‘നിയമവിരുദ്ധം’ എന്ന് എന്‍സിഎല്‍എറ്റി നിരീക്ഷിച്ചിരുന്നു. ഈ പദം വിധിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആര്‍ഒസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ രജിസ്‌ട്രേഷന്‍ പബ്ലിക്കില്‍ നിന്ന് പ്രൈവറ്റിലേക്ക് മാറ്റാന്‍ അനുവദിച്ച ആര്‍ഒസി നടപടിയാണ് ട്രിബ്യൂണലിന്റെ വിമര്‍ശനത്തിനിടയാക്കിയത്. പരാമര്‍ശം പിന്‍വലിച്ചേക്കുമെന്ന സൂചന കഴിഞ്ഞയാഴ്ച ട്രിബ്യൂണല്‍ നല്‍കിയതോടെ പ്രതീക്ഷയിലായിരുന്ന ആര്‍ഒസിയുടെ പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here