ലാവ ഇസഡ് 71; വില 6,299 രൂപ

0

ലാവയുടെ പുതിയ ഹാൻഡ്‌സെറ്റായ ലാവ ഇസഡ് 71 ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് കീ, വാട്ടർ ഡ്രോപ്പ് നോച്ച്, റിയർ ഫിംഗർപ്രിന്റ് സ്കാനർ, എന്നീ ഫീച്ചറുകളോടെ വരുന്ന ഡ്യൂവൽ ക്യാമറ സംവിധാനമുള്ള ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് പൈയിലാണ് പ്രവർത്തിക്കുന്നത്. 6,299 രൂപയാണ് ലാവ ഇസഡ്71-ന്റെ വില. റൂബി റെഡ്, സ്റ്റീൽ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമായിട്ടുള്ള ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ കഴിയും. ലോഞ്ചിന്റെ ഭാഗമായി 1,200 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും, 50 ജിബി 4 ജി ഡാറ്റയും ജിയോ വരിക്കാർക്ക് നൽകുന്നുണ്ട്. സെൽഫികൾക്കായി 5-മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പ്രൊഫഷണൽ മോഡ്, എ വൺ സ്റ്റുഡിയോ മോഡ് തുടങ്ങിയ ഫീച്ചറുകളുള്ള ക്യാമറകൾ ആറ് തരത്തിലുള്ള പോർട്രെയ്റ്റുകളും നൽകും. മൈക്രോ യു.എസ്.ബി, ജി.പി.എസ്, യു.എസ്.ബി ഓ.ടി.ജി, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, വൈ-ഫൈ ഹോട്സ്പോട്ട് എന്നിവയാണ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങൾ. ഫേസ് അൺലോക്ക് സപ്പോർട്ടും, ഫിംഗർപ്രിന്റ് സെൻസർ, ആക്സിലെറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആമ്പിയന്റ് ലൈറ്റ് സെൻസർ തുടങ്ങിയ സെൻസറുകളും ഈ ഹാൻഡ്‌സെറ്റിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here