ഐ ഫോണിന്റെ വില കുറഞ്ഞ മോഡല്‍ വരുന്നു

0

ഐഫോണ്‍ SEക്ക് ശേഷം വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വീണ്ടും എത്തുന്നു. 5ജി ഫോണുകളിലേക്ക് ചുവട് മാറുന്നതിന് മുമ്പ് തങ്ങളുടെ സാന്നിധ്യം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിലകുറഞ്ഞ ഐഫോണുമായി കമ്പനി രംഗത്ത് എത്തുന്നത്. ഈ മാര്‍ച്ചില്‍ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ഐഫോണ്‍ മോഡലുകളുടെ അസംബ്ലിങ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
2017ല്‍ ഇറങ്ങിയ ഐഫോണ്‍ 8ന്റെ മോഡലായിരിക്കും വിലകുറഞ്ഞ ഈ ഐഫോണിന്. സ്‌ക്രീന്‍ വലുപ്പം 4.7 ഇഞ്ച് ആയിരിക്കുമെന്ന് നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണ്‍ 8 ഇപ്പോഴും ആവശ്യക്കാരുണ്ട്. പുതിയ ഐഫോണ്‍ ഇന്‍ബില്‍റ്റ് ഹോം ബട്ടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിലെ പ്രൊസസര്‍ ഐഫോണ്‍ 11 ലേതിന് സമാനമായിരിക്കും.
ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിങ്കര്‍ പ്രിന്റ് സെന്‍സറുകള്‍ ഇപ്പോള്‍ ആപ്പിളിന്റെ എതിരാളികളായ മിക്ക ഒന്നാം നിര ആഡ്രോയിഡ് ഫോണുകളിലുമുണ്ട്. ഈ ഫീച്ചര്‍ കൊണ്ടുവരുന്നതിലൂടെ ആന്‍ഡ്രോയിഡ് എതിരാളികളുടെ വെല്ലുവിളിയെ നേരിടാനാവും എന്നാണ് ആപ്പിള്‍ കണക്കാക്കുന്നത്. പ്രത്യേകിച്ചും വിലകുറഞ്ഞ ആപ്പിള്‍ ഫോണിന്റെ മുഖ്യ എതിരാളി ആന്‍ഡ്രോയിഡ് ഫോണുകള്‍ തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ആപ്പിള്‍ ഔദ്യോഗികമായി ഇതുവരെ നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here