റിലയന്‍സ് ജിയോ യുപിഐ പേയ്മെന്റ് ആരംഭിച്ചു

0

റിലയന്‍സ് ജിയോ യുപിഐ പേയ്മെന്റ് ആരംഭിക്കുന്നു. ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ, ഫോണ്‍പേ, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനികള്‍ക്ക് ഇതൊരു പുതിയ വെല്ലുവിളി ആയിരിക്കും. റിലയന്‍സ് ജിയോയുടെ ഒഫീഷ്യല്‍ ആപ്പായ മൈജിയോ ആപ്പിലാണ് യുപിഐ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ജിയോയുടെ പേയ്മെന്റ് സൗകര്യം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുന്നുളളൂ. യുപിഐ ഓപ്ഷന്‍ ഇപ്പൊള്‍ മൈ ജിയോ ആപ്പില്‍ ചേര്‍ത്തുവെന്നും യുപിഐ ഹാന്‍ഡില്‍ @ജിയോ എന്ന പേരില്‍ വെര്‍ച്വല്‍ പേയ്മെന്റ് അഡ്രസ്സ് (വിപിഎ) ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നുമാണ് സൂചന.
നേരത്തെ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായി ജിയോ യുപിഐ പേയ്മെന്റുകള്‍ നടത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവിലുള്ള സേവനങ്ങളായ ജിയോസാവന്‍, ജിയോസിനിമ, ജിയോഎംഗേജ് എന്നിവയ്ക്കൊപ്പമാണ് യുപിഐ ഓപ്ഷന്‍ മെനുവില്‍ നല്‍കിയിരിക്കുന്നത്. എന്‍ട്രാക്കര്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് ഇത് വ്യക്തമാക്കുന്നത്.
മറ്റ് പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതുപോലെ ജിയോ വരിക്കാര്‍ക്ക് ജിയോ യുപിഐ സേവനം ഉപയോഗിക്കാന്‍ യുപിഐ പിന്‍ ജനറേറ്റ് ചെയ്തതിനുശേഷം മാത്രമേ കഴിയൂ. ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറിലുള്ള ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കിവേണം യുപിഐ പിന്‍ സൃഷ്ടിക്കാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here