ജനസംഖ്യാനുപാതികമായി വാഹനാനുപാതം ഏറ്റവും കൂടുതല്‍ ഗുജറാത്തിലും തമിഴ്‌നാട്ടിലും

0

ജനസംഖ്യാനുപാതികമായി വാഹനാനുപാതം ഏറ്റവും കൂടുതല്‍ ഗുജറാത്തിലും തമിഴ്‌നാട്ടിലും.
രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങളുടെ ഉടമസ്ഥരുള്ള സംസ്ഥാനം ഗുജറാത്ത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,000 പേര്‍ക്ക് 450 വാഹനങ്ങളുമായാണ് വാഹന ഉടമസ്ഥാവകാശ കണക്കെടുപ്പില്‍ ഗുജറാത്ത് ഒന്നാമതെത്തി. ഗുജറാത്തിന് തൊട്ടുപിന്നില്‍ ആയിരം പേര്‍ക്ക് 445 സ്വകാര്യ വാഹന ഉടമകളുമായി തമിഴ്‌നാടാണ്. കര്‍ണാടക,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയത്.
2019 ഡിസംബര്‍ 31 വരെയുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ മോട്ടോര്‍ വാഹന രജിസ്ട്രേഷന്‍ കണക്കുകള്‍ പ്രകാരമാണ് ഗുജറാത്തിന്റെ പേര് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. കഴിഞ്ഞ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗുജറാത്തിനു തന്നെയാണ് ഒന്നാം സ്ഥാനം. ഗുജറാത്തിലെ 1000 വ്യക്തികളുടെ സാംപിള്‍ കണക്കെടുത്താല്‍ 450 പേര്‍ക്കും സ്വന്തമായി വാഹനങ്ങള്‍ ഉണ്ട്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഇയര്‍ ബുക്ക് 2017 അനുസരിച്ച് ഗുജറാത്തില്‍ 2.21 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുണ്ട്. ഇതില്‍ രണ്ടു കോടി വാഹനങ്ങളും സ്വകാര്യ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവയാണ്. മാത്രമല്ല 25.28 ലക്ഷം രജിസ്റ്റര്‍ ചെയ്തത് കാറുകളാണ്. 2017 മുതല്‍ 2019 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ 51 ലക്ഷം പുതിയ വാഹനങ്ങളാണു ഗുജറാത്തില്‍ റജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here