സാംസങ് ഗ്യാലക്സി എ 51 ഇന്നുമുതൽ

0

കൊച്ചി: ഷോറൂമുകളിലും ഓണ്‍ലൈനുകളിലും സാംസങ് ഗ്യാലക്സി എ 51 ഇന്നുമുതൽ വില്പനയ്ക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ സാംസങ് നല്‍കുന്ന ഏറ്റവും പുതിയ മിഡ് സെഗ്മെന്റ് ഓഫറായാണ് ഈ സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. 23,999 രൂപയാണ് വില. ആധുനിക സവിശേഷതകളും പുതുതലമുറയെ ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയും ഫോണിന് കമ്പനി നല്‍കുന്നു. രസകരമായ ഒരു സ്‌പെക്ക് ഷീറ്റും ഈ ഫോണ്‍ കൊണ്ടുവരുന്നുണ്ട്. 6.5 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേ, കേന്ദ്രീകൃതമായ പഞ്ച്‌ഹോള്‍ കട്ടൗട്ട്. വികസിതമായ സ്മാര്‍ട്ട്‌ഫോണിന് 2.3 ജിഗാഹെര്‍ട്‌സില്‍ പ്രവര്‍ത്തിക്കുന്ന ഒക്ടാ കോര്‍ എക്‌സിനോസ് 9611 പ്രോസസറുണ്ട്.
6ജിബി റാമാണ് ഫോണിന്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന 128 ജിബി സ്‌റ്റോറേജ് ഫോണ്‍ നല്‍കുന്നു.
പിന്‍ ക്യാമറകള്‍ നോക്കുമ്പോൾ 48 മെഗാപിക്‌സല്‍ ലെന്‍സുള്ള ക്വാഡ് ക്യാമറ സജ്ജീകരണം 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സിന് സമീപം, 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, ഡെപ്ത് സെന്‍സിംഗിനായി 5 മെഗാപിക്‌സല്‍ ക്യാമറ.
മുന്‍ ക്യാമറയാണേൽ 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ ഒരു പഞ്ച്‌ഹോളിനുള്ളില്‍.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിനുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here