ക്രെറ്റയുടെ സെക്കന്‍ഡ് ജനറേഷന്‍ കാറുമായി ഹ്യുണ്ടായി

0

ന്യൂഡല്‍ഹി: വാഹന വിപണിയില്‍ ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പരിഷ്‌ക്കരിച്ച മോഡലിന്റെ ഔദ്യോഗിക സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. കാത്തിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫെബ്രുവരി 6-ന് പുറത്തിറക്കും. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ ആവും വാഹനത്തിന്റെ അവതരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹ്യുണ്ടായി പുറത്തുവിട്ട സ്‌കെച്ച് പ്രകാരം രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്‌പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
വാഹനത്തിനുള്ളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ചേക്കും. ആംബിയന്റ് ലൈറ്റിങ് സിസ്റ്റം, സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌ക്രീനില്‍ 360 ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവും വാഹനത്തിലുണ്ടാകും. 2020 മാര്‍ച്ച് പകുതിയോടെ രണ്ടാം തലമുറ കെറ്റ വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here