മാരുതി അവതരിപ്പിക്കുന്നു ഇഗ്നീസിന്റെ പുതിയ പതിപ്പ്

0

ഇഗ്‌നീസിന്റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. ബിഎസ് 6 എന്‍ജിനും ചെറിയ ഡിസൈന്‍ മോഡിഫിക്കേഷനുമോടെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ആയിരുന്നു വാഹനം അവതരിപ്പിച്ചത്. ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍, കൂടുതല്‍ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകള്‍ എന്നിവ പുതിയ ഇഗ്‌നിസിനുണ്ടാകും.
പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്നീസിലെ സ്റ്റൈലിഷാക്കുന്നു. ഹെഡ്‌ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. പഴയ ഇഗ്‌നിസിലെ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മാരുതിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോട്ടെയിന്‍മെന്റ് സിസ്റ്റത്തിനു വഴിമാറി. പ്രീമിയം കാറുകളിലേതു പോലെ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഈ സിസ്റ്റത്തിനെ നിയന്ത്രിക്കാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.ലൂസെന്റ് ഓറഞ്ച്, ടര്‍കോയിസ് എന്നീ രണ്ട് ഷെയ്ഡുകള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് ഇഗ്‌നീസ് നിരത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here