സാംസങ് ഗാലക്‌സി M31 ന്റെ ലോഞ്ച് ഇന്ത്യയില്‍ ഫെബ്രുവരി 25 ന്

0

ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി M31 ന്റെ ലോഞ്ച് ഇന്ത്യയില്‍ ഫെബ്രുവരി 25 ന് നടക്കും. ആമസോണ്‍ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ടീസറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗാലക്‌സി M11, ഗാലക്‌സി M21, ഗാലക്‌സി 41 ഫോണുകളും സാംസങ് അടുത്ത മാസങ്ങളില്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാലക്‌സി M31 ആമസോണ്‍.ഇന്‍, സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാം.
സാംസങ് ഗാലക്‌സി M31 ഇന്ത്യ ലോഞ്ച് ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12:00 നാണ് ആരംഭിക്കുക. ഈ സ്മാര്‍ട്ഫോണ്‍ ഒരു ഫുള്‍ എച്ച്ഡി + അമോലെഡ് പാനലും വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ നല്‍കുന്നു. സാംസങ് ഗാലക്‌സി M30 എസിന് സമാനമായി, 6,000 എംഎഎച്ച് ബാറ്ററി പിന്തുണ ലഭിക്കും. ഫാസ്റ്റ് ചാര്‍ജിംഗും വാഗ്ദാനം ചെയ്യുന്നു. പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇതില്‍ അവതരിപ്പിക്കും. ഈ സ്മാര്‍ട്ഫോണ്‍ നാല് ക്യാമറകള്‍ പിന്നില്‍ പായ്ക്ക് ചെയ്യുമെന്ന് ആമസോണ്‍ ഇന്ത്യയുടെ ടീസര്‍ സ്ഥിരീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here