മെട്രോ ട്രെയ്‌നില്‍ ജന്മദിനവും വിവാഹവും ആഘോഷിക്കാന്‍ സൗകര്യമൊരുക്കുന്നു

0

ഇനി ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചില്‍ ആഘോഷിക്കാം. നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. അതിനായി കോച്ചുകള്‍ ബുക്ക് ചെയ്യാം.
മണിക്കൂറിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ മാത്രമാണ് ചെലവ്. ട്രെയിനിന്റെ പ്രവര്‍ത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം.
നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുമയുമാകുമിതെന്ന് മെട്രോ റെയില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പി.ഡി ഉപാധ്യായ പറഞ്ഞു.
അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്.
ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളില്ലാത്ത കോച്ച് – 8,000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച് – 5,000 രൂപ
ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളുള്ള കോച്ച് – 10,000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച് – 7,000 രൂപ.
15 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകള്‍ അനുവദിക്കുക.
ഓടാത്ത സമയമായ രാത്രി 11 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാകും നിര്‍ത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചു വരെ ബുക്ക് ചെയ്യാം. തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here