ഓഹരിവിപണിയില്‍ ചാഞ്ചാട്ടം; നെഗറ്റീവ് ട്രന്‍ഡ് തുടരുന്നു

0
stock market

മുംബൈ: ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറാന്‍ ശ്രമം നടത്തിയെങ്കിലും അധികം താമസിയാതെ മാര്‍ക്കറ്റുകള്‍ ഇടിഞ്ഞു. സെന്‍സെക്സ് 240 പോയന്റ് നേട്ടത്തില്‍ 41699ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വില്പന വര്‍ധിച്ചതോടെ മാര്‍ക്കറ്റ് താഴോട്ടു പോയി. ഉച്ചയ്ക്ക് 12 ഓടെ നിഫ്റ്റി 12097ലെത്തി. ഇപ്പോള്‍ 12161ലാണ് വിപണി. യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബി.പി.സി.എല്‍, ടാറ്റ മോട്ടോഴ്്‌സ് എന്നിവയാണ് വില വര്‍ധിച്ച ഓഹരികള്‍.
അതേസമയം ഇന്‍ഫ്രാടെല്‍, ഗെയില്‍, ിന്‍ഡ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ഐക്കര്‍മോട്ട് എന്നിവയുടെ വില രണ്ടു ശതമാനത്തില്‍ അധികം താഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here