കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളായ രണ്ട് യാത്രക്കാരെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കി സ്വര്‍ണവും പണവും കവര്‍ന്നത്. യാത്രക്കാരുടെ വസ്ത്രങ്ങള്‍ അഴിച്ചു അക്രമികള്‍ ദേഹപരിശോധനയും നടത്തി. സംഭവത്തില്‍ ഇതുവരേ കേസെടുത്തിട്ടില്ല.

ഒരു മാസത്തിനിടെ മൂന്നാമത്തെ സമാന കേസാണിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാളെ ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കരയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം എവിടെ എന്ന് ചോദിച്ച്‌ സംഘം ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. സ്വര്‍ണം ഇല്ലെന്ന് മനസിലായതോട ഇയാളെ വഴിയില്‍ ഉപേക്ഷിച്ച്‌ സംഘം രക്ഷപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here