കൊറോണ: മരണസംഖ്യ 1486, കേരളത്തില്‍ 2397 പേര്‍ നിരീക്ഷണത്തില്‍

0

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്.
ചൈനയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 1483 പേരാണ്. ഇതില്‍ 1483 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. ഹോങ്കോങിലും ഫിലിപ്പീന്‍സിലും ജപ്പാനിലും ഒരോ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹുബൈയില്‍ ഇന്നലെ 4823 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതില്‍ 36,719 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. 122 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here