നിലക്കടലയിലും മട്ടന്‍കറിയിലും വിദേശ കറന്‍സി കടത്താന്‍ ശ്രമം; ദുബായ് സ്വദേശി അറസ്റ്റില്‍

0

ന്യൂഡല്‍ഹി: നിലക്കടല(കപ്പലണ്ടി)യിലും മട്ടണ്‍ കറിയിലും കറന്‍സി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കള്ളക്കടത്ത് സംഘം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെയാണ് സുരക്ഷാ സേനയുടെ കണ്ണു തള്ളിച്ച സംഭവം അരങ്ങേറിയത്.
സൗദി റിയാല്‍, ഖത്തറി റിയാല്‍, കുവൈത്തി ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നിങ്ങനെ 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളാണ് നിലക്കടലയ്ക്കുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തിയ മുറാദ് ആലമില്‍ നിന്നാണ് വിദേശ കറന്‍സികള്‍ കണ്ടെത്തിയത്.
കറിയായി പാകം ചെയ്ത മട്ടണ്‍ കഷ്ണങ്ങളുടെ അകത്തും കറന്‍സികള്‍ ഒളിപ്പിച്ചിരുന്നു. ബിസ്‌ക്കറ്റ് പായ്ക്കറ്റിനകത്തും നോട്ടുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച ആലമിനെ കസ്റ്റംസ് വിഭാഗത്തിന് ഏല്‍പ്പിച്ചു. ഉത്തര്‍ പ്രദേശ് സഹാരണ്‍പൂര്‍ സ്വദേശിയായ മുറാദ് ആലം തന്റെ യജമാനന്റെ കല്‍പ്പന പ്രകാരമാണ് ഭക്ഷണ സാധനങ്ങളുമായി വിമാനത്താവളത്തില്‍ എത്തിയതെന്ന് സിഐഎസ്എഫ് അധികൃതരോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here