ഒമാനില്‍ ക്രൂഡോയില്‍ ഉത്പാദനവും കയറ്റുമതിയും കുറഞ്ഞു

0

മസ്‌ക്കറ്റ്: ഒമാനില്‍ ക്രൂഡോയില്‍ ഉത്പാദനവും കയറ്റുമതിയും കുറഞ്ഞതായി എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. ജനുവരിയില്‍ 9.58 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഒമാന്‍ ഉത്പാദിപ്പിച്ചത്. ഡിസംബറിനെ അപേക്ഷിച്ച് 1.26 ശതമാനത്തിന്റെ കുറവാണ് ഉത്പാദനത്തിലുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനുവരിയില്‍ 7.56 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് കയറ്റുമതി ചെയ്തത്. ഡിസംബറിനെ അപേക്ഷിച്ച് 17.88 ശതമാനം കുറവാണുണ്ടായത്. ചൈനയിലേക്കാണ് 85.96 ശതമാനം ക്രൂഡോയിലും കയറ്റുമതി ചെയ്തത്. അതേസമയം, ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ 4.09 ശതമാനത്തിന്റെ കുറവുണ്ടായി. യു.എ.ഇയിലേക്കു എട്ടുശതമാനവും ഇന്ത്യയിലേക്കു നാലുശതമാനവും ജപ്പാനിലേക്ക് രണ്ട് ശതമാനവും ക്രൂഡോയിലാണ് കയറ്റുമതി ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here