രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും സൗജന്യ വൈഫെ ഇനി ഇല്ല

0

ദില്ലി: രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതുഇടങ്ങളിലും നല്‍കിയിരുന്ന സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. 2015ല്‍ ആരംഭിച്ച സേവനം നിര്‍ത്തുകയാണെന്ന് ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി.
‘ഡേറ്റ ഉപയോഗത്തെ കുറിച്ച് ആശങ്കയില്ലാതെ കോടിക്കണക്കിന് ഉപയോക്താക്കളാണ് ഗൂഗിളിന്റെ ഈ പദ്ധതിയോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മൊബൈല്‍ ഡേറ്റ നിരക്കുകള്‍ കുറഞ്ഞതോടെ ഗൂഗിള്‍ സ്റ്റേഷന്റെ ആവശ്യക്കാര്‍ കുറഞ്ഞു’- ഗൂഗിള്‍ പേയ്മെന്റ് വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു. ഈ വര്‍ഷം തന്നെ സേവനം നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 സെപ്റ്റംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച പദ്ധതി ജൂണ്‍ 2018 ഓടെയായിരുന്നു വിജയകരമായി പൂര്‍ത്തിയാക്കിയത്. റെയില്‍ ടെല്‍ എന്ന സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ഗൂഗിള്‍ ഫ്രീ വൈഫൈ സേവനം നല്‍കിയിരുന്നത്. റെയില്‍ടെല്‍ സേവനം നല്‍കിയിരുന്ന സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ സേവനം തുടര്‍ന്നും ലഭിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here