യെസ് ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു

0

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് അനില്‍ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയിലായ യെസ് ബാങ്കില്‍നിന്നും വലിയ തുക വായ്പയെടുത്ത അനില്‍ അംബാനി ഗ്രൂപ്പ് പണം തിരിച്ചടച്ചിരുന്നില്ല. വായ്പ തിരിച്ചടക്കാത്ത വലിയ കമ്പനികളില്‍ ഒന്നാണ് അനില്‍ അംബാനി ഗ്രൂപ്പ്. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ യെസ് ബാങ്കിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here