കൊറോണ ഭീതി വിതച്ച് വ്യാപിക്കുന്നു; മരണം 19601, മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിനും

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് 19601 പേര്‍ മരിച്ചു. 192 രാജ്യങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 434511 ആയി. ഭേദമായവരുടെ എണ്ണം 1,11620ഉം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 13130 പേരുണ്ട്.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 784 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം നാലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലും മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 443 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 3434 ആയി. ജര്‍മനിയില്‍ 2935 പേര്‍ക്കും സ്‌പെയിനില്‍ 5552 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 11 ആയി. തമിഴ്‌നാട്ടില്‍ 54കാരനാണ് മരിച്ചത്. കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 75 വയസുള്ള മക്കയില്‍ നിന്ന് വന്നയാളാണ് കൊറോണ ബാധിച്ച് മരിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 562 ആയി. മഹാരാഷ്ട്രയില്‍ 116 പേര്‍ക്ക് ബാധിച്ചു. ഇന്ന് ഒന്‍പതു പേര്‍ക്ക് ബാധിച്ചു. കേരളത്തില്‍ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സൗദി അറേബ്യ 767 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചത്. പുതുതായി രോഗം ബാധിച്ചത് 205 പേര്‍ക്കാണ്. ഖത്തര്‍-501, ബഹ്‌റൈന്‍-390, കുവൈറ്റ്-191, യു.എ.ഇ-198, ഒമാന്‍-84.
സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. ഇറാനില്‍ 2077 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 143 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 163 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here