കൊറോണ മരണം 20820 ആയി; 4.59 ലക്ഷം പേര്‍ക്ക് വൈറസ് ബാധ, ലോകം ഭീതിയില്‍

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് 20820 പേര്‍ മരിച്ചു. 192 രാജ്യങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 4,59,652 ആയി. ഭേദമായവരുടെ എണ്ണം 1,13776ഉം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 14196 പേരുണ്ട്.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 880 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം നാലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലും മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 443 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 3434 ആയി. ഇറ്റലിയില്‍ ഇന്ന് 683 പേര്‍ മരിച്ചു. ഇവിടെ ആകെ മരിച്ചത് 7503 പേരാണ്. ഓരോ ദിവസവും അറുന്നൂറിലധികം പേരാണ് ഇവിടെ മരിക്കുന്നത്.
ഫ്രാന്‍സിലും മരണം 1331 ആയി. ഇന്ന് ഇവിടെ മരിച്ചത് 231 പേരാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ന് മരിച്ചത് 31 പേരാണ്.
ഇറാനില്‍ 2077 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 143 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 163 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു.
ജര്‍മനിയില്‍ 2935 പേര്‍ക്കും സ്‌പെയിനില്‍ 5552 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 12 ആയി. തമിഴ്‌നാട്ടില്‍ 54കാരനാണ് മരിച്ചത്. കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 606 ആയി. സൗദി അറേബ്യയില്‍ 900 പേര്‍ക്ക് ആകെ വൈറസ് ബാധിച്ചു. രണ്ടു പേര്‍ മരിച്ചു. പുതുതായി രോഗം ബാധിച്ചത് 133 പേര്‍ക്കാണ്. ഖത്തര്‍-537, ബഹ്‌റൈന്‍-419, കുവൈറ്റ്-195, യു.എ.ഇ-333, ഒമാന്‍-99. സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ഒന്‍പതു പേര്‍ക്കുകൂടി കൊറോണ: 112 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൊറോണ ബാധിച്ചവരില്‍ 12 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാരാണ്. 9 പേര്‍ വിദേശികളാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്്

LEAVE A REPLY

Please enter your comment!
Please enter your name here