പഴത്തൊലി കറുത്താല്‍ പഴം കളയരുത്; ഗുണങ്ങള്‍ നിരവധി

തൊലിയില്‍ കറുപ്പ് വന്ന പഴം വാങ്ങാന്‍ നമ്മള്‍ ആരും ആഗ്രഹിക്കാറില്ല. കടകളില്‍നിന്നും വാഴപ്പഴം വാങ്ങുമ്പോള്‍ തൊലി കറുത്തത് മാറ്റിവച്ചാണ് നമ്മള്‍ വാങ്ങാറുള്ളത്. എന്നാല്‍ അതുകൊണ്ട് നമുക്ക് നഷ്ടപ്പെടുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ആരും ഞെട്ടും. ചര്‍മ്മത്തില്‍ കറുത്ത പാടുകളുള്ള വാഴപ്പഴം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പ്രത്യേകിച്ച് നേന്ത്രപ്പഴം. നന്നായി പഴുത്ത തൊലിയില്‍ കറുത്ത ഉത്തുകള്‍ വീണ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ടി എന്‍ എഫ് എന്ന് ഘടകമാണ് ശരീരത്തിനും മനസിനും ആനേകം ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്നത്.
ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ ഉള്ള പഴങ്ങളില്‍ സമ്പന്നമായ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങള്‍ അതായത്ത്, ക്യാന്‍സറിന് കാരണമാകുന്ന തരത്തിലുള്ള കോശങ്ങളെ ഇത് കണ്ടെത്തി നശിപ്പിക്കുന്നു. ക്യാന്‍സറിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഇത്. ഈ പഴം മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്. വിശാദം അകറ്റി മനസിനും ശരീരത്തിനും ഉന്‍മേഷം പകരുന്നതിന് ഇത് സഹായിക്കും. ഈ പഴങ്ങളില്‍ ഹീമോഗ്ലോബിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടും.