കൊറോണ ബാധിക്കാതെ ജിബൂട്ടി ഷൂട്ട് തുടരുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്ന് സഞ്ജയ് പടിയൂര്‍. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു. ടിഡി ശ്രീനിവാസാണ് ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here