ടാറ്റ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രി പൂര്‍ത്തീകരിക്കാന്‍ ഒന്നരമാസം

540 ബെഡുകളും ഐസലേഷന്‍ വാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് ഏക്കറില്‍

കാസര്‍ഗോഡ്: ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോളേജിന് സമീപത്തെ 276, 277 സര്‍വ്വേനമ്പറുകളിലുള്ള അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുന്നത്. സ്ഥലം നിരപ്പാക്കുന്ന മുറയ്ക്ക് ആശുപത്രി നിര്‍മ്മാണം ആരംഭിക്കും.540 ബെഡും ഐസോലേഷന്‍ വാര്‍ഡുകളും ഐ സി യുവും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ആശുപത്രി. ടാറ്റ ഗ്രൂപ്പ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍്ക്കാറിന് കൈമാറും. ജില്ലയില്‍ ഏറ്റവും കൂടുതല്‍് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സഹായഹസ്തവുമായി ടാറ്റാ ഗ്രൂപ്പ് രംഗത്തിറങ്ങിയത്.


സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് ചെമ്മനാട് തെക്കില്‍ വില്ലേജില്‍ നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രി ഒന്നരമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി, യാഥാര്‍ത്ഥ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാഭരണകൂടത്തിന് ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിന് രണ്ട്മാസത്തെ സമയമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.അതിന് മുമ്പ്തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയും.സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. ഈ പ്രദേശത്തിലെ ഭൂമിയുടെ കാഠിന്യം കാരണം,നിരപ്പാക്കല്‍ പ്രവൃത്തിക്ക് ഒരു മാസത്തെ സമയം ആവശ്യമുണ്ടെന്നാണ് വിദ്ഗധര്‍ പറയുന്നത്. എങ്കിലും കൂടുതല്‍ തൊഴിലാളികളെയും ഉപകരണങ്ങളും ഉപയോഗിച്ച് നിരപ്പാക്കല്‍ പ്രവൃത്തി 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.ആശുപത്രി നിര്‍മ്മിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ആശയകുഴപ്പവും പരിഹരിച്ചു. ഇതിന് ടാറ്റ ട്രസ്റ്റ് ഭാരവാഹികളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here