നടന്‍ രാഘവേന്ദ്ര ലോറന്‍സ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയതു അദ്ദേഹത്തെ സൂപ്പര്‍ താരങ്ങള്‍ വിലക്കാനിടയുണ്ടെന്ന് നടന്‍ ഷമ്മി തിലകന്‍

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്‍ രാഘവേന്ദ്ര ലോറന്‍സ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയതു അദ്ദേഹത്തെ സൂപ്പര്‍ താരങ്ങള്‍ വിലക്കാനിടയുണ്ടെന്ന് നടന്‍ ഷമ്മി തിലകന്‍. രജനി ചിത്രം ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടിയാണ് ലോറന്‍സ് സംഭാവനയായി നല്‍കിയത്. ഇപ്പോള്‍ ലോറന്‍സിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചും, സൂപ്പര്‍താരങ്ങളെ പരഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നുവെന്നും ഷമ്മി തിലകന്‍ ഹാസ്യരൂപേണ കുറിച്ചു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..#respect #love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകള്‍ കാണേണ്ടി വരുമോ എന്തോ..?

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here