രണ്ട് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറക്കും

രണ്ട് സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ മദ്യശാലകള്‍ തുറക്കും. അസമിലും മേഘാലയയിലുമാണ് മദ്യശാലകള്‍ തുറക്കുക. അസമില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും ഏഴ് മണിക്കൂര്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.
മേഘാലയയില്‍ പകല്‍ ഒന്‍പത് മണി മുതല്‍ നാല് വരെ മദ്യവില്‍പന കേന്ദ്രങ്ങളും നിര്‍മ്മാണ ശാലകളും പ്രവര്‍ത്തിക്കും. മൊത്തകച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്‌ലിങ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവയാണ് തുറന്നു പ്രവര്‍ത്തിക്കുക. ആളുകള്‍ അകലം പാലിക്കുകയും ശുചിത്വം ഉറപ്പാക്കികൊണ്ടുമായിരിക്കണം പ്രവര്‍ത്തനമെന്നുള്ള നിര്‍ദ്ദേശവുമുണ്ട്.
അനുവദിച്ച ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുമെന്ന് അസം എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഏറ്റവും കുറഞ്ഞ ജീവനക്കാരെ വെച്ചായിരിക്കും കടകള്‍ പ്രവര്‍ത്തിപ്പിക്കുക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here