കോവിഡ് ലോക്ക് ഡൗണ്‍ നിര്‍ദേശം: വ്യവസായ ശാലകള്‍ അടഞ്ഞു കിടക്കും

ന്യൂഡല്‍ഹി: മെയ് മൂന്നു വരെയുള്ള രണ്ടാംഘട്ട ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അമിത ഇളവ് നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.
ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കും. പൊതുഗതാഗതത്തിന് ഇളവില്ല. വ്യവസായമേഖലയ്ക്ക് ഇളവുണ്ടാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും. റേഷന്‍, പാല്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, എ.ടി.എം, ഐ.ടി സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍ എന്നിവയ്ക്കുള്ള ഇളവുകള്‍ തുടരും.

1. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടക്കും
2. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും
3. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
4. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം
5. വ്യവസായശാലകള്‍ അടഞ്ഞുകിടക്കും
6. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്
7. ആരാധനാലയങ്ങള്‍ തുറക്കരുത്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here