രാജ്യത്തെ വിമാനത്താവളങ്ങള്‍ ഭാഗികമായി തുറന്നു

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങള്‍ ഭാഗികമായി തുറന്നു. കേരളത്തിലെ എല്ലാം വിമാനത്താവളവങ്ങളും ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഓഫിസുകള്‍ തുറക്കുമെങ്കിലും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ വൈകും. കോവിഡ് തടയുന്നതിന്റെ ഭാഗമായി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയാണു വിമാനത്താവളം തുറക്കുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങളിലെ ഓഫിസുകളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഡല്‍ഹി കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഇരിപ്പിടങ്ങളില്‍ നിശ്ചിത അകലം പാലിക്കും.
നിര്‍ത്തിയിട്ടിട്ടുള്ള വിമാനങ്ങളുടെയും ബന്ധപ്പെട്ട യന്ത്ര സാമഗ്രികളുടെയും കാര്യക്ഷമത പരിശോധിക്കും. കേടുപാടുകളുണ്ടെങ്കില്‍ പരിഹരിക്കും. റണ്‍വേയോടു ചേര്‍ന്നു ചില നിര്‍മാണ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനുള്ള നടപടികളും തുടങ്ങിയിരുന്നു. വിമാനത്താവളം അടച്ചതോടെ തുടര്‍ നടപടികളെല്ലാം നിലച്ചു. അവ പുനരാരംഭിക്കുന്ന കാര്യങ്ങള്‍, ജോലിക്കാരുടെ ലഭ്യത അനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട യാത്രാ വിമാനം ഇന്നലെ ചരക്കുമായി പറന്നു. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നാലു വിമാനങ്ങളില്‍ ഒന്നാണ് ഇന്നലെ കാര്‍ഗോ സര്‍വീസ് നടത്തിയത്. 13.6 ടണ്‍ പഴ വര്‍ഗങ്ങളും പച്ചക്കറികളുമായി രാവിലെ 11.30നു ഷാര്‍ജിയിലേക്കു പറന്നു.
രാത്രി മടങ്ങിയെത്തി. കാര്‍ഗോ കയറ്റുമതിക്കായി ചെറു യാത്രാ വിമാനങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. ചരക്കു വിമാനങ്ങളേക്കാള്‍ ചെലവ കുറവാണു ചെറു യാത്രാ വിമാനങ്ങള്‍ക്ക്. ഫ്‌ളൈ ദുബായ്, സ്‌പൈസ് ജെറ്റ് യാത്രാ വിമാനങ്ങളും ഈ മാസം ചരക്കു കയറ്റുമതി ചെയ്തിരുന്നു

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here