ലോക് ഡൗണില്‍ ഇളവു വരുത്തരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന. ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നല്‍കി.
ഇത് വരെ കണ്ടതൊന്നുമല്ല,ഇനി വരാനിക്കുന്നത് ഏറ്റവും മോശം അവസ്ഥയാണ്.ഞങ്ങളെ വിശ്വസിക്കൂ.ഈ ദുരന്തത്തെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഈ വൈറസിനെപ്പറ്റി വേണ്ട രീതിയില്‍ മനസ്സിലാക്കാത്ത ആളുകള്‍ ഇനിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് 19 ന്റെ അടുത്ത പ്രഭവകേന്ദ്രം ആഫ്രിക്ക ആയിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.ഇതുവരെ കോവിഡ് ബാധിച്ച് ലോകത്ത് 25 ലക്ഷത്തോളം പേര്‍ രോഗബാധിതരായി. 1,70,000 ലേറെ പേര്‍ മരിച്ചതായാണ് കണക്കുകള്‍.