സിക്കിമില്‍ കോവിഡില്ല; കേരളത്തില്‍ തുടങ്ങിയപ്പോള്‍ തന്നെ സിക്കിമില്‍ അതിര്‍ത്തികള്‍ പൂട്ടി

രാജ്യമെങ്ങും കൊവിഡ് 19 വ്യാപിച്ചപ്പോള്‍ തരിമ്പും കൂസാതെ നിന്നൊരു നാടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തെ സിക്കിം എന്ന കൊച്ചു സംസ്ഥാനം. ജനുവരിയില്‍ കേരളത്തില്‍ കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയംമുതല്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതാണ് തങ്ങളെ രക്ഷിച്ചതെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം.
ഫെബ്രുവരി ആദ്യവാരം മുതല്‍ ഇവിടെ പരിശോധന ആരംഭിച്ചിരുന്നു. മാര്‍ച്ച് 5 മുതല്‍ വിദേശികളുടെ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സന്ദര്‍ശകര്‍ക്കും വിലക്കായിരുന്നു. സംസ്ഥാന അതിര്‍ത്തികള്‍ പൂട്ടി. ഇത്രയൊക്കെയേ തങ്ങള്‍ ചെയ്തുള്ളൂയെന്ന് സിക്കിം മുഖ്യമന്ത്രി പറഞ്ഞു.
ആറ് ലക്ഷത്തിലധികം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഭാഗ്യവശാല്‍ എല്ലാ ഫലങ്ങളും നെഗറ്റീവ് ആയി. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച ഉത്തരവാദിത്വം പ്രശംസനീയമാണ്. ഞങ്ങള്‍ വിജയിച്ചു. ഒരു കൊവിഡ് 19 കേസ് പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.ലോക്ക് ഡൗണ്‍ നീക്കുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലെ മുന്‍കരുതല്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്- ‘തമാംഗ് പറയുന്നു.
ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന സിക്കിമിനെ ലോക്ക് ഡൗണ്‍ ബുദ്ധിമുട്ടിലാക്കി. വരുമാനം ലഭിക്കാത്തത് ജനങ്ങളെ ബാധിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനായി ജീവനക്കാരെ കൊണ്ടുവരാന്‍ പ്രത്യേകം ബസ് സര്‍വീസും നടത്തുന്നുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here