അമേരിക്കയില്‍ ആശുപത്രികള്‍ക്കും ചെറുകിട ബിസിനിസുകള്‍ക്കും 48400 കോടി ഡോളര്‍ അനുവദിക്കണമെന്ന് സെനറ്റ്

വാഷിങ്ടണ്‍: കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം നേരിടുന്ന അമേരിക്കയില്‍ ചെറുകിട ബിസിനസ് സംരംഭങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 48,400 കോടി ഡോളര്‍ അനുവദിക്കുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ജനപ്രതിനിധി സഭ കൂടി അംഗീകരിച്ചാല്‍ ബില്ല് പ്രസിഡന്റിനു സമര്‍പ്പിക്കും.
പ്രതിനിധിസഭയില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. 7500 കോടിയാണ് ആശുപത്രികള്‍ക്ക് വകയിരുത്തിയത്. 6000 കോടി ഡോളര്‍ ദുരിതാശ്വാസത്തിനുള്ള സാമ്പത്തിക സഹായമായുമാണ് അനുവദിക്കുന്നത്. 1100 കോടി ഡോളര്‍ വിവിധ സംസ്ഥാനങ്ങളുടെ പുനരുദ്ധാരണത്തിനും നല്‍കും.
കോവിഡിനെത്തുടര്‍ന്ന് 2.2 കോടി അമേരിക്കക്കാര്‍ ആണ് തൊഴില്‍രഹിതരായത്. ബിസിനസ് സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കയാണ്. 1930കളിലെ സാമ്പത്തിക മാന്ദ്യത്തെക്കാര്‍ വലിയ തകര്‍ച്ചയാണ് യു.എസ് നേരിടുന്നത്.
അതേസമയം അമേരിക്കയില്‍ പ്രഖ്യാപിച്ച രണ്ടു മാസത്തെ കുടിയേറ്റ നിരോധനനിയമം തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപ് അറിയിച്ചു. ആരോഗ്യപരിപാലനത്തിനും തൊഴിലില്ലായ്മ പരിഹരിക്കരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here