സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുമതി

കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള  കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി. അതേ സമയം മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകൾക്ക് അനുമതിയില്ല.
കോർപറേഷൻ, നഗരസഭാ പരിധിയിൽ ചെറിയ കടകളും പാർപ്പിട സമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുൾപ്പെടെ തുറക്കാം. എന്നാൽ ചന്തകളിലുള്ള കോപ്ലക്‌സുകളും മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകളും തുറക്കാൻ അനുമതിയില്ല.
തുറക്കുന്ന കടകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്കെത്താവൂ. എല്ലാവരും മാസ്‌ക്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ജോലി ചെയ്യണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here