സ്‌കോര്‍പിയോ പുതിയ ലുക്കില്‍; ബുക്കിംഗ് ആരംഭിച്ചു

പുതിയ ബി എസ് 6 പതിപ്പ് മഹീന്ദ്ര സ്കോർപിയോയുടെ ഓൺലൈൻ ബുക്കിംഗ് കമ്പനി ആരംഭിച്ചു. 5000 രൂപ അടച്ച് ഈ വാഹനം ഓൺലൈനായി ബുക്ക് ചെയ്യാം.ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വാഹനത്തിന് ആവശ്യമായ ആക്സസറികൾ കൂടി ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഫോഗ് ലാംപ് ഗാർണിഷ് സെറ്റ്, ബോഡിയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള ബംബറുകൾ, അലോയ് വീലുകൾ, പാർക്കിംഗ് കവർ, സ്‌കഫ് പ്ലേറ്റ്, കാർപെറ്റ് മാറ്റ് സെറ്റ്, മുൻ സീറ്റുകളുടെ ഹെഡ്റസ്റ്റിന് പിന്നിൽ ആയുള്ള ഇൻഫോടെയ്ന്മെന്റ് സിസ്റ്റം മുതലായ ഒരുപാട് അക്സസറീസ് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. എസ് 5, എസ് 7, എസ് 9, എസ് 11 എന്നീ നാല് വേരിയന്റുകളിലാണ് പുതിയ സ്കോർപിയോ എത്തുന്നത്. 2.2 ലിറ്റർ 4 സിലിണ്ടർ എം ഹോക്ക് ഡീസൽ എൻജിനാണ് പുതിയ ബി എസ് 6 സ്കോർപിയോ ഹൃദയം. ഇത് 3750 ആർപിഎമ്മിൽ 140 ബിഎച്ച്പി കരുത്തും 1500- 2800 ആർപിഎമ്മിനിടയിൽ പരമാവധി ടോർക്ക് ആയ 320 ന്യൂട്ടൻ മീറ്ററും നൽകും. ആറു സ്പീഡ് മാനുവൽ ആണ് ഗിയർബോക്സ്. പേൾ വൈറ്റ്, നെപോളി ബ്ലാക്ക്, മോൾടെൻ റെഡ്, ഡെസർട്ട് സിൽവർ എന്നീ നാല് നിറങ്ങളിൽ സ്കോർപ്പിയോ ലഭ്യമാകും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here