കോവിഡ്; വ്യവസായികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പ്ര​തി​കൂ​ലാ​വ​സ്ഥ കേ​ര​ള​ത്തെ അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ വ്യ​വ​സാ​യി​ക​ളെ സ​ര്‍​ക്കാ​ര്‍ കൈ​യൊ​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധാ​രാ​ളം പേ​ര്‍ ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. അ​വ​രെ​യെ​ല്ലാം ഇ​ത് ബാ​ധി​ച്ചാ​ല്‍ പ​ല​രും തി​രി​ച്ചു​വ​രേ​ണ്ടി വ​രും. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം വ​ന്നാ​ല്‍ അ​ത്ത​രം ആ​ളു​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രും. അ​തി​നു​ത​കു​ന്ന സ​ഹാ​യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ല​ഭി​ക്ക​ണം. കൃ​ത്യ​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​ണ്ടാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വി​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി നേ​ര​ത്തെ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. സി​ഐ​ഐ​യു​മാ​യും ച​ര്‍​ച്ച ന​ട​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ വ്യ​വ​സാ​യി​ക​ളെ കൈ​യൊ​ഴി​യു​ന്ന നി​ല​പാ​ട​ല്ല സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here