സൂര്യയുടെ ചിത്രങ്ങള്‍ വിലക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍

സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കാനൊരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടന . സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്. സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രമായ ‘പൊന്മകള്‍ വന്താല്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തിരുമാനിക്കുകയുണ്ടായിരുന്നു. ഈ സിനിമ നിര്‍മിച്ചത് സൂര്യയാണ്. തിയറ്ററുകള്‍ക്ക് റിലീസ് നല്‍കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നല്‍കിയതാണ് തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണര്‍ അസോസിയേഷനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. താരത്തിന്റെ തീരുമാനം അപലപനീയമാണെന്ന് തിയറ്റര്‍ ഉടമയായ ആര്‍ പനീര്‍സെല്‍വം മാധ്യമങ്ങളോട് പറയുകയുണ്ടായി. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിര്‍മാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന് ഒരുക്കമല്ലെങ്കില്‍ ആ നിര്‍മാണക്കമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ റിലീസ് മാത്രം ചെയ്യേണ്ടി വരുമെന്നും. തിയറ്റര്‍ റിലീസ് പിന്നീട് അനുവദിക്കില്ലെന്നും പനീര്‍സെല്‍വം പറയുകയുണ്ടായി. ലോക്ക് ഡൗണിനെ തുടര്‍ന്നായിരുന്നു പൊന്‍മകള്‍ വന്താല്‍ സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്യാനുള്ള നീക്കം എടുത്തത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here