ഇന്ന് മുതല്‍ റബര്‍ ഷീറ്റ് സംഭരിക്കും

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട റബർ കർഷകരെ സഹായിക്കാൻ, റബർ ബോർഡിന്റെയും റബർ ഉൽപ്പാദകസംഘങ്ങളുടെയും  ഉടമസ്ഥതയിലുള്ള കമ്പനികൾ മുഖേന കർഷകരിൽനിന്ന് നേരിട്ട് റബർഷീറ്റ് സംഭരിക്കും. കോവിഡ് നിയന്ത്രണ മാർഗരേഖകൾ പാലിച്ച്‌ ശനിയാഴ്ചമുതൽ സംഭരണം തുടങ്ങാനാണ് തീരുമാനം. കർഷകരിൽനിന്ന് സംഭരിക്കുന്ന റബറിന് ഗ്രേഡ് അനുസരിച്ച്  നിശ്ചിത തുക മുൻകൂറായി നൽകും. വിപണിസ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ബാക്കി തുക നൽകും.  ചെറുകിട കർഷകനിൽനിന്ന്‌ പരമാവധി നൂറുകിലോവരെ റബറാണ് സംഭരിക്കുക. വള്ളത്തോൾ റബേഴ്‌സ് (തൃശൂർ), വേമ്പനാട് റബേഴ്‌സ് (എറണാകുളം), മണിമലയാർ റബേഴ്‌സ് (കോട്ടയം), കാഞ്ഞിരപ്പള്ളി റബേഴ്‌സ് (കാഞ്ഞിരപ്പള്ളി), കവണാർ ലാറ്റക്‌സ് (പാലാ), എഴുത്തച്ഛൻ റബേഴ്‌സ് (നിലമ്പൂർ), സഹ്യാദ്രി റബേഴ്‌സ് (പുനലൂർ) അടൂർ റബേഴ്‌സ് (അടൂർ) എന്നിവയാണ് സംസ്ഥാനത്ത്‌ റബർ സംഭരിക്കുക. ഫോൺ: 0481 2576622


LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here