കോവിഡ്: അമേരിക്കയില്‍ മൂന്ന് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

അമേരിക്കയില്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്നു തൊഴില്‍ നഷ്ടവും സാമ്പത്തിക തിരിച്ചടിയും. 3 കോടി പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. 3.8 കോടി പേരാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത്.
കോവിഡ് വരുന്നതിന് മുമ്പ് തന്നെ മാന്ദ്യം പ്രകടമായിരുന്നു. ഒരു ലക്ഷത്തോളം പേര്‍ക്ക് ശമ്പളം നല്‍കിയിട്ട് മൂന്നു മാസത്തിലധികമായി. അമേരിക്കയില്‍ എങ്ങും സൗജന്യ ഭക്ഷണം നല്‍കുന്ന സ്ഥലങ്ങളില്‍ വന്‍ ക്യൂവാണ്. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 20 ശതമാനം വര്‍ധിച്ചെന്ന്് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ വാര്‍ഷിക സമ്പദ്വ്യവസ്ഥ അനുപാതം 4.8 ശതമാനമായി ചുരുങ്ങി. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും വലിയ ത്രൈമാസ ഇടിവ്. നിലവില്‍ 40 ശതമാനമായിരിക്കും താഴ്ച്ച. സര്‍വേകള്‍ കാണിക്കുന്നത് ഭൂരിഭാഗം അമേരിക്കക്കാരും ഷോപ്പിംഗ്, യാത്ര, മറ്റ് സാധാരണ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് മടങ്ങിവരാന്‍ സമയമെടുക്കും എന്നാണ്. കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ബിസിനസുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഉപയോക്താക്കള്‍ ചെലവു ചുരുക്കുകയും ചെയ്തതോടെയാണ് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്നാണ് സര്‍ക്കാര്‍ പറയുകയാണ്.
കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള സമ്പത്ത് വ്യവസ്ഥ മൂന്നു ശതമാനം ചുരുങ്ങുമെന്ന് നേരത്തെ ഐ എം എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10ലക്ഷം കഴിഞ്ഞിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം 61000 കഴിഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here