മൂന്നാഴ്ച്ചയ്ക്കകം ഇന്ത്യയില്‍ കോവിഡ് വ്യാപനം നിലയ്ക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. മെയ് ഏഴോടു കൂടി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിക്കും.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങി കോവിഡ് തീവ്രബാധിത സംസ്ഥാനങ്ങള്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി മെയ് 21 ഓടെ കോവിഡ് നിയന്ത്രണവിധേയകമാകുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് ഇക്കോണിമിക്സ് ആന്റ് പബ്ലിക് പോളിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം, ഹിമാചല്‍ പ്രദേശ്, ആസം, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം രോഗവ്യാപനം നിയന്ത്രിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്റ്റേറ്റ്സ്’ എന്ന പ്രബന്ധത്തിലാണു ഈ വിവരങ്ങളുള്ളത്. കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
വലിയ തോതില്‍ അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതു ലോക്ഡൗണ്‍ നേട്ടങ്ങളെ കുറച്ചേക്കുമെന്നും പഠനസംഘം ഇക്കണോമിക്സ് ടൈംസിനോടു പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 24,222 ആകുമെന്നു പഠനം പ്രവചിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 9915 ആയിരുന്നു. മേയ് 7 ആകുമ്പോള്‍ ഗുജറാത്തില്‍ 4833 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഇവര്‍ പറയുന്നു

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here